കുട്ടികള്‍ക്ക് ഫെസ്റ്റുകളും റൈഡുകളും ഏറെ പ്രിയപ്പെട്ടതാണ്. 2018നെ വരവേല്‍ക്കാന്‍ തിരുവനന്തപുരത്ത് അനവധി കാഴ്ചകള്‍ ഒരുങ്ങിയിരുന്നു. പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയ അനന്തപുരി ഫെസ്റ്റ്, ഈഞ്ചക്കല്‍ കെ.എസ്.ആര്.ടി.സി. മൈതാനത്ത് ഒരുക്കിയ ട്രാവന്‍കൂര്‍ ഫെസ്റ്റ്, കനകക്കുന്നിലെ പുഷ്പോത്സവം എന്നിവയായിരുന്നു പ്രധാനപ്പെട്ടവ. യന്ത്രസഹായത്താല്‍ ചലിക്കുന്ന മൃഗങ്ങളും ചരിത്രസ്മാരകങ്ങളുടെ മാതൃകകളും ആയിരുന്നു അനന്തപുരി ഫെസ്റ്റ്, ട്രാവന്‍കൂര്‍ ഫെസ്റ്റ് എന്നിവയുടെ ആകര്‍ഷണം. കൂടാതെ ത്രിമാന ചിത്രങ്ങളും പുതുമയുള്ളതായിരുന്നു. പുഷ്പോത്സവം ഗംഭീരം. പക്ഷേ അസാമാന്യ തിരക്കായിരുന്നു. മൊബൈലില്‍ പകര്‍ത്തിയ കുറച്ച് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നു.



