ഒരിറ്റ് നീരിറങ്ങുന്നില്ല ഉമിനീരു പൊടിയുന്നില്ല, കണ്ണുനീര് കിനിയുന്നില്ല, കരച്ചിലെന്‍ കണ്ഠത്തില് മരിച്ചുപോയ്…. |
|
നാടുകാണുവാന്‍ വന്ന പച്ചമനുഷ്യന് നീ
നാട്ടുജീവിയുടെ ഭാഷയറിഞ്ഞില്ല പറഞ്ഞുനോക്കി, പക്ഷേ ഫലിച്ചില്ല, നിന്റെ ഭാഷയവര്ക്കുമറിയില്ല. |
|
കൊന്നുകളഞ്ഞവര്‍, വിശന്നവന് നിന്നെ.
കൊന്നുകളഞ്ഞവര്‍, കറുത്തവന് നിന്നെ. സ്വയം പകര്‍ത്തിയ മോന്തയും കാട്ടി ചിരിച്ചു നിന്നവര്‍, ജയിച്ചു നിന്നവര്‍. |
|
മാപ്പുതരല്ലേ നീ.. നീറി നീറി ഞാനെന്‍
കുറ്റബോധത്താല്‍ മരിക്കാതിരിക്കട്ടെ. മാപ്പുതരല്ലേ നീ.. നീറി നീറി ഞാനെന്‍ കുറ്റബോധത്താല്‍ മരിക്കാതിരിക്കട്ടെ. |
എന്‍. സാനു.