
ജീവിതം പൊരിവെയിലായിരുന്നു
നീയൊരു തണല്മരവും
നിന്നെയോര്ക്കുമ്പോഴിപ്പൊഴും
ഉള്ളിലാ ചിത്രം മാത്രം….
മോഹമെന്നില്‍ കൂടൊരുക്കുമ്പോള്‍
എന്നിലെന്നോട് ഞാൻ പറഞ്ഞത്
പച്ചയാണ്, തണലാണവള്‍, ഞാനോ
കാട്ടുതീ, അവള് വെന്തുപോകും
നിന്നെവിട്ടകന്നു ഞാന്‍ പോകെ
കാത്തുകാത്തു നീ കാലം കഴിക്കവേ
ഉള്ളുവിങ്ങി നീയോര്ത്തിരിക്കാം
എന്തു നേടി ഞാന്‍, ജീവിതപ്പാതയില്‍
നീയൊരു മരം, ചുടലയാണ് ഞാന്‍
നീ തണല്‍, ഞാന്‍ അജവാഹനൻ
ഞാന്‍ പടുത്തതും നീ വെടിഞ്ഞതും, ചാമ്പല്‍,
ഞാനതില്‍ മൂടി നീറി നീറി…
Sir thankalodu samsarikkan pattiyathil santhosham. Orupaadu ishtamaayi kavitha. Njanum kavitha ezhutharundu. Angaye polulla oralude support enikku venam.
LikeLike