വെള്ളപ്പൊക്കം – കുടിവെള്ളം കിട്ടാതെ വന്നാൽ എന്ത് ചെയ്യണം?

മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ദുരിതം തീർന്നാലും തീരാത്തതായി ഒന്നുണ്ടാകും – കുടിവെള്ളത്തിന്റെ അഭാവം. വെള്ളം നിറഞ്ഞൊഴുകിയ ജലാശയങ്ങളും കിണറുകളും മലിനമാലുകയും ജലം ഉപയോഗശൂന്യമാവുകയും ചെയ്യും. പ്രധാന പമ്പിംഗ് സ്റ്റേഷനുകളില്‍ ചെളിയടിഞ്ഞും മറ്റും ജലവിതരണം ദിവസങ്ങളോളം തടസ്സപ്പെടാം. അപ്പോൾ കുടിവെള്ളത്തിനായി എന്തുചെയ്യും?

മഴവെള്ളം കരുതിവയ്ക്കുക.

മഴക്കാലത്ത് പ്രകൃത്യാതന്നെ ലഭ്യമായ കുടിവെള്ളമാണ് മഴവെള്ളം. ഇത് പലതരത്തിൽ ശേഖരിക്കാം. ഏറ്റവും ലളിതമായ മാർഗ്ഗം വൃത്തിയുള്ള ഒരു തുണി/പ്ലാസ്റ്റിക് ഷീറ്റ്/ടാര്‍പ്പാളിൻ എന്നിവ ഉപയോഗിച്ച് ടെറസ്സിലോ, തുറസ്സായ മറ്റേതെങ്കിലും സ്ഥലത്തോ നിന്നും മഴവെള്ളം ശേഖരിക്കുകയാണ്. ശേഖരിച്ച വെള്ളം കുടിക്കാനും പാചകത്തിനും മാത്രമായി അടച്ച് സൂക്ഷിക്കുക.

ലഭ്യമായ സ്രോതസ്സുകൾ മലിനമാക്കാതിരിക്കുക.

തുറസ്സായ ഇടങ്ങളിൽ ജലസ്രോതസ്സുകൾക്കു സമീപം പ്രത്യേകിച്ചും കിണറുകളുടെ സമീപ പ്രദേശങ്ങളിൽ മലമൂത്ര വിസർജ്ജനം ഒഴിവാക്കുക.

മണൽ ചാക്കുകൾ ഉപയോഗിച്ച് ക്ലോസെറ്റുകൾ അടയ്ക്കുക. കക്കൂസ് മാലിന്യം പുറത്തേക്കൊഴുകുന്നത് തടയാനും സെപ്റ്റിക് ടാങ്കിലേക്ക് പുറമെ നിന്നുള്ള ചെളിയും മറ്റും കയറുന്നത് തടയാനും ഇത് ഉപകരിക്കും.

ലഭ്യമായ ജലം തിളപ്പിച്ചാറ്റി ഉപയോഗിക്കുക

തെളിഞ്ഞിരിക്കുന്നു എന്നത് കൊണ്ട് മാത്രം  എല്ലാ വെള്ളവും സുരക്ഷിതമല്ല. വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളും   കൊതുകുകൾ, വിരകൾ , അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും ഉണ്ടാകാൻ സാധ്യതയുണ്ട്  . അതിനാൽ കുടിക്കുവാനുള്ള വെള്ളം തിളപ്പിച്ച ശേഷം ചൂടാറ്റി ഉപയോഗിക്കുക. കൂടുതൽ സമയം തിളപ്പിക്കണം എന്നില്ല, എന്നാൽ തിളപ്പിക്കാതെ  കുടിക്കരുത്.

ഒരു കാരണവശാലും ചൂടാറ്റുവാൻ തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേർത്ത് ഉപയോഗിക്കരുത്.

ലഭ്യമായ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കുക.

ക്ലോറിനേഷൻ എന്നത് തികച്ചും പ്രായോഗികവും ഫലപ്രദമായ  അണു നശീകരണ മാർഗ്ഗമാണ്. ബ്ലീച്ചിങ്ങ് പൗഡർ ആണ് സാധാരണയായി ക്ലോറിനേഷന് ഉപയോഗിക്കുന്നത്. 9 അടി വ്യാസമുള്ള കിണറിന് ഒരുകോൽ വെള്ളത്തിലേക്ക് ( ഒരു തൊടി/ പടവ് /പാമ്പിരി) ഏകദേശം അര ടേമ്പിൾസ്പൂൺ ബ്ലീച്ചിങ്ങ് പൗഡർ മതിയാകും. വലിപ്പം കൂടിയ കിണറുകൾക്ക്  ഇതനുസരിച്ച് കൂടുതൽ ബ്ലീച്ചിംഗ് പൌഡർ ഉപയോഗിക്കുക.

കൂടുതൽ സമയം കരുതിയിട്ടുള്ള വെള്ളവും, പൊതു വിതരണം നടത്തുന്ന വെള്ളവും കിണറ്റിലെ വെള്ളവും ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കുക.ആദ്യ തവണ സൂപ്പർ ക്ലോറിനേഷൻ ചെയ്യുകയായിരിക്കും ഉത്തമം. അതിനായി ബ്ലീച്ചിംഗ് പൗഡറിന്റെ അളവ് ഏറെക്കുറെ ഇരട്ടിയാക്കുക.

വെള്ളം ക്ലോറിനേറ്റ് ചെയ്യുന്ന വിധം

  • ആവശ്യത്തിനുള്ള ബ്ലീച്ചിങ്ങ് പൗഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിലെടുത്ത് മുക്കാൽ ഭാഗം വെളളം ഒഴിച്ച് നന്നായി ഇളക്കി ചേർക്കുക . അതിനു ശേഷം ഒരഞ്ചു മിനിറ്റ് തെളിയാനായി വയ്ക്കുക. പിന്നീട് തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിച്ച് കിണർ വെള്ളം നന്നായി ഇളക്കുക. അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം.
  • കിണറിലെ വെള്ളത്തിന് ക്ലോറിന്റെ നേരിയ ഗന്ധം വേണം അതാണ് ശരിയായ അളവ് . ഒട്ടും ഗന്ധം ഇല്ലെങ്കിൽ അൽപം കൂടി ബ്ലീച്ചിംഗ് പൗഡർ ഒഴിക്കുക .

മഴക്കാലം കഴിയുന്നതുവരെയെങ്കിലും ഇടക്കിടെ ജലസ്രോതസ്സിൽ നിന്നും ബ്ലീച്ചിംഗ് പൗഡറിന്റെ ഗന്ധം ഇല്ലാതായാൽ ഉടനെ ക്ലോറിനേഷൻ ചെയ്യുന്നതാണ് നല്ലത്.

 

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.