മുൻകരുതലുകൾ
-
എലിപ്പനി പ്രതിരോധ മരുന്ന് കഴിച്ചിരിക്കണം.
-
കയ്യുറയും കാലുറയും ധരിച്ചിരിക്കണം.
-
ആവശ്യമായ ഉപകരണങ്ങൾ കരുതണം.
-
മാസ്കോ ടവ്വലോ ഉപയോഗിച്ച് മൂക്കും വായും മറയ്ക്കണം.
പ്രധാന നിർദ്ദേശങ്ങൾ
-
വീടിന്റെ പരിസരത്ത് പാമ്പുകളില്ല എന്ന് ഉറപ്പുവരുത്തണം.
-
ഇലക്ട്രിക് മെയിൻ സ്വിച്ച് ശ്രദ്ധയോടെ ഓഫ് ചെയ്യണം.
-
വീട്ടിൽ പ്രവേശിച്ചയുടെനെ ലൈറ്റർ/തീപ്പെട്ടി/മെഴുക്തിരി കത്തിക്കാൻ പാടില്ല.
-
ജനലുകൾ, വാതിലുകൾ, ഗേറ്റ് എന്നിവ ബലം പ്രയോഗിച്ച് തള്ളി തുറക്കരുത്– ഇടിഞ്ഞ് വീണേക്കാം.
-
വീട്ടിൽ കയറിയാലുടൻ വാതിലുകളും ജനലുകളും തുറന്നിടുക, ഗ്യാസ് ഓഫ് ചെയ്യുക. എന്തെങ്കിലും തരത്തിലുള്ള ഗന്ധം അനുഭവപ്പെട്ടാൽ പുറത്തിറങ്ങി അരമണിക്കൂർ കഴിഞ്ഞ് മാത്രം വീണ്ടും പ്രവേശിക്കുക.
-
പാമ്പോ മറ്റ് ഇഴജന്തുക്കളോ ഇല്ലാ എന്ന് ഉറപ്പ് വരുത്തുക.
-
വിണ്ടുകീറിയതോ ബലക്ഷയമുള്ളതോ ആയ വീടുകളിൽ സുരക്ഷിതത്വം ഉറപ്പാക്കുക.
-
സുരക്ഷിതമാണ് എന്ന് ഉറപ്പാക്കിയശേഷംമാത്രം വൈദ്യുതി പുനഃസ്ഥാപിക്കുക.
-
ബ്ലീച്ചിംഗ് പൗഡർലായനി ചുവരുകളിലും തറയിലും ഒഴിച്ച് 30 മിനിറ്റ് ശേഷം മാത്രം വൃത്തിയാക്കൽ ആരംഭിക്കുക.
-
പഴകിദ്രവിച്ചതും അടർന്നുവീഴാൻ പാകത്തിലുള്ളതുമായ ഭാഗങ്ങളും സൂക്ഷമയോടെനീക്കം ചെയ്യുക.
-
അടഞ്ഞിരിക്കുന്ന അലമാരകളും ഫ്രിഡ്ജും ശ്രദ്ധയോടെ തുറന്ന് ഇഴജന്തുക്കൾ കുടുങ്ങിയിട്ടില്ല എന്ന് ഉറപ്പുവരുത്തുക.
-
വീട്ടുപകരണങ്ങൾ ശ്രദ്ധയോടെ പുറത്തേക്ക് മാറ്റുക. നേർപ്പിച്ച ഫിനോൾ ഉപയോഗിച്ച് ഉപകരണങ്ങൾ വൃത്തിയാക്കാം.
-
ശ്രദ്ധയോടെ ചെളി കോരി മാറ്റുക(മൺകോരി ഉപയോഗിക്കുക).
-
ചെളി മാറ്റിയശേഷം അണുനാശിനി ഉപയോഗിച്ച് തറ കഴുകുക.
-
ചെളി കായലിൽ നിക്ഷേപിക്കരുത്, ഒരു സ്ഥലത്ത് കൂട്ടിയിട്ട് ഉണങ്ങാൻ അനുവദിക്കുക.
-
പ്ലാസ്റ്റിക് (വൃത്തിയുള്ളതും മണ്ണിൽ കുഴഞ്ഞുപോകാത്തതും) പ്രത്യേകം ശേഖരിച്ച് കെട്ടി വയ്ക്കുക. കഴുകി എടുക്കാൻ സാധിക്കുന്നവ കഴുകി ഉണക്കി ശേഖരിക്കുക.
-
ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റാക്കുക.
-
മൃഗങ്ങളുടെയും മറ്റും മൃതശരീര ഭാഗങ്ങൾ കത്തിച്ചുകളയുക.
ക്ലോറിൻ ലായനി തയ്യാറാക്കുന്ന വിധം
-
6 ടീസ്പൂൺ ബ്ലീച്ചിംഗ് പൗഡർ വെള്ളം ചേർത്ത് കുഴമ്പുരൂപത്തിലാക്കുക. അതിലേക്ക് ഒരു ലിറ്റർ വെള്ളം ചേർത്ത് കലക്കി ലയിപ്പിക്കുക. 10 മിനിറ്റ് സമയം അനക്കാതെ വച്ച് തെളിയാൻ അനുവദിക്കുക. ശേഷം അതിന്റെ തെളി എടുത്ത് ഉപയോഗിക്കാം. ക്ലോറിൻ ലായനി ഒഴിച്ച് അര മണിക്കൂർ കഴിഞ്ഞശേഷം മാത്രം കഴുകുക.
കിണർ ക്ലോറിനേഷൻ ചെയ്യുന്ന വിധം
-
ഒരു സാധാരണ കിണറിന്റെ ഒരു ഉറ(തൊടി) യ്ക്ക് ഏകദേശം അര ടീസ്പൂൺ ബ്ലീച്ചിംഗ് പൗഡർ എന്ന കണക്കിൽ ആകെയുള്ള വെള്ളത്തിന്റെ അളവിൽ ക്ലോറിൻ ലായനി തയ്യാറാക്കി കിണറ്റിൽ ഒഴിച്ച് ഒരു മണിക്കൂറിന് ശേഷം വെള്ളം ഉപയോഗിക്കാം.
-
ആയിരം ലിറ്റർ വെള്ളത്തിന് അര ടീസ്പൂൺ (രണ്ടരഗ്രാം) ബ്ലീച്ചിംഗ് പൗഡർ സാധാരണ ക്ലോറിനേഷനും ഒരു ടീസ്പൂൺ പൗഡർ സൂപ്പർ ക്ലോറിനേഷനും ഉപയോഗിക്കണം
ആരോഗ്യകരമായ മുൻകരുതലുകൾ
-
കുടിവെള്ളം തിളപ്പിച്ച് ആറ്റിയത് മാത്രം ഉപയോഗിക്കുക.
-
പാത്രം കഴുകാനും ബ്ലീച്ചിംഗ് ലായനി ഉപയോഗിക്കണം. ബ്ലീച്ചിംഗ് ലായനിയിൽ അല്പം ഡിറ്റർജന്റ് പൗഡർ കൂടി ഉപയോഗിച്ച് കഴുകാനുള്ള ലായനി തയ്യാറാക്കാം. സോപ്പ് ഉപയോഗിച്ച് കൈകഴുകിയശേഷം മാത്രം ഭക്ഷണം കഴിക്കുക. നനഞ്ഞു കുതിർന്ന് കേടായ വസ്ത്രങ്ങളും കിടക്കയും മറ്റും ഉപേക്ഷിക്കുക.
ആശംസകൾ…
LikeLike
കൊള്ളാം
LikeLike