പൊൻ‌വീണേ എന്നുള്ളിൽ മൌനം വാങ്ങൂ ..

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയമായ ചലച്ചിത്രഗാനങ്ങളിൽ ഒന്നാണ് താളവട്ടത്തിലെ “പൊൻ‌വീണേ”. പൂവച്ചൽ ഖാദർ എഴുതി രഘു കുമാർ സംഗീതം നൽകി എം.ജി. ശ്രീകുമാറും കെ.എസ്. ചിത്രയും ആലപിച്ച ഈ ഗാനം 1986ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രം താളവട്ടത്തിലേതാണ്.

Solar Eclipse diagram

The Graphical Representation of Total Solar Eclipse with Malayalam descriptions.
പർണ്ണ സൂര്യഗ്രഹണത്തിന്റെ ജ്യാമിതീയ ചിത്രീകരണം. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. വിക്കി മീഡിയ കോമൺസ് ഈ ചിത്രങ്ങളെ ഗുണമേന്മയുള്ള ചിത്രങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്.

ശ്രീരാം വെങ്കിട്ടരാമന്റെ അറസ്റ്റും എം.എം. മണിയുടെ പ്രസംഗവും ചില കു-ചിന്തകളും

ശ്രീരാം വെങ്കിട്ടരാമന്റെ അറസ്റ്റും എം.എം. മണിയുടെ മുൻ പ്രസംഗവുമായി ബന്ധപ്പെട്ട് ഞാനിട്ട പോസ്റ്റിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പ്രിയ സുഹൃത്ത് Arun Ravi നടത്തിയ അഭിപ്രായ പ്രകടനം ശ്രദ്ധേയമാണ്. ശ്രീരാം വെങ്കിട്ടരാമൻ മദ്യപിച്ച് ഒരു അപകടമുണ്ടാക്കുകയും അതിൽ ഒരാൾ മരണപ്പെടുകയും ചെയ്തു എന്നതുകൊണ്ട് അയാളുടെ മുൻകാല പ്രവൃത്തികളെല്ലാം തെറ്റായിരുന്നു എന്ന് കരുതാനാകില്ല എന്നാണ് അരുൺ ചൂണ്ടിക്കാട്ടിയത്. ഈ വിഷയം ഒന്നുകൂടി പരിശോധിക്കുകയാണിവിടെ.