സോനാമാർഗ് അഥവാ കാശ്മീരിലെ സ്വർണ്ണപ്പുൽമേട്

കാശ്മീർ ലേകത്തിന്റെ പൂന്തോട്ടമാണെങ്കിൽ അവിടെ സ്വർണ്ണപ്പൂക്കളാല്‍ പരിലസിച്ചുനില്‍ക്കുന്ന പനിനീർച്ചെടിയാണ് സോനാമാർഗ്. വർഷത്തിൽ ആറുമാസത്തോളം മനുഷ്യവാസമില്ലാതെ, മഞ്ഞുമൂടിക്കിടക്കുന്ന ഈ പ്രദേശം ശ്രീനഗറിൽ നിന്നും ഏകദേശം 87കി.മീ. വടക്കുകിഴക്കായി, സമുദ്രനിരപ്പിൽ നിന്നും 9200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ശിശിരത്തിലെ കൊടും തണുപ്പിനുശേഷം വസന്താഗമത്തോടെ മഞ്ഞുരുകി വഴിതെളിമ്പോൾ അവിടം സഞ്ചാരികളുടെ പറുദീസയി മാറും.