ശാസ്ത്രത്തിന്റെ ഭാഷ

രാത്രി ഷൂ ധരിച്ചുകിടന്നുറങ്ങുന്നവര്‍ക്ക് രാവിലെ കഠിനമായ തലവേദനയുണ്ടാകുന്നതിന്റെ കാരണമെന്ത്? ശാസ്ത്രത്തിന്റെ രീതി ഉപയോഗിച്ച് ഇതിനെ എങ്ങനെ വിശദീകരിക്കാം.

ഞാൻ പോകുന്നിടത്തോക്കെ എന്താ അമ്പിളിമാമനും വരുന്നേ?

“നമ്മള്‍ യാത്ര ചെയ്യുമ്പോള്‍ ചന്ദ്രൻ കൂടെ വരുന്നതായി തോന്നുന്നു. മരങ്ങളും മറ്റും പിന്നോട്ട് സഞ്ചരിക്കുന്നതായി തോന്നുന്നു. ഇങ്ങനെയുള്ള തോന്നലുകള്‍ എങ്ങനെയാണ് ഉണ്ടാകുന്നത് ?

തറവാടിത്തം വംശീയത ഹിറ്റ്‍ലർ പിന്നെ ജസ്സി ഓവൻസും

‘വംശം’, ‘വംശശുദ്ധി’ തറവാടിത്തം, കുടുംബത്തിൽ പിറപ്പ്, കുലം എന്നിങ്ങനെ സ്വയം മഹത്വവല്ക്കരിക്കുന്നതിനുള്ള പ്രവണത കേരളീയ സമൂഹത്തിൽ വര്‍ദ്ധിച്ചുവരികയാണല്ലോ. തൊലി വെളുപ്പും ആഢ്യത്വവുമാണ് ശ്രേഷ്ഠതയ്ക്ക് ആധാരമെന്ന അധമ ചിന്ത ചിലരുടെയെങ്കലും ഉള്ളിൽ പതിഞ്ഞു കിടക്കുകയും ഇടക്കിടെ അറിയാതെ പുറത്തുചാടുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ കറുത്തവര്‍ഗ്ഗക്കാരനായ ജസ്സി ഒവൻസിന്റെ ചരിത്രം ഓര്‍ക്കുന്നത് നല്ലതാണ്.

വഴികാട്ടാനൊരു വേട്ടക്കാരന്‍ മാനത്തങ്ങനെ നില്പുണ്ട്

വാനനിരീക്ഷണം വിജ്ഞാനപ്രദമായ ഒരു ഉല്ലാസമാണ്. ഡിസംബര്‍-ജനുവരി മാസങ്ങള്‍ വാനനിരീക്ഷണം തുടങ്ങുന്നതിനു നല്ല സമയമാണ്. നമുക്കു പ്രയാസം കൂടാതെ തിരിച്ചറിയാൻ കഴിയുന്നതും പേരുകൊണ്ട് പരിചിതവുമായ നിരവധി ആകാശവസ്തുക്കളെ ഈ സമയത്ത് സന്ധ്യാകാശത്തു കാണാൻ കഴിയും.

ചീത്തയായ ഒരു ശരീരം

സ്ത്രീയെ അടിമയാക്കി കാണുന്നതിനുള്ള ഏറ്റവും വലിയ കാരണമായി കേരളസമൂഹം ധരിച്ചിരിക്കുന്നത് ആര്‍ത്തവമാണ്. അത് അശുദ്ധിയല്ല എന്ന് പറയുന്നതിനെതിരെ അതുകൊണ്ട് തന്നെയാണ് സമൂഹം ഇത്രയധികം അക്രമോത്സുകമായി പ്രതികരിക്കുന്നത്. അല്ലാതെ ഇത് കേവലം ആചാരത്തിന്റെ മാത്രം കാര്യമല്ല.

തത്വമസി

അല്ലയോ സ്ത്രീ വിരുദ്ധരായ വിശ്വാസികളെ, ആരെയാണ് നിങ്ങള്‍ “തത്വമസിയിൽ നിന്നും അകറ്റി നിർത്തുന്നത്? പഞ്ചഭൂത നിര്‍മ്മിതമായ സ്ത്രീ ശരീരത്തെയോ, അതോ സര്‍വ്വവ്യാപിയും നശ്വരവുമായ അതിലെ ആത്മാവിനെയോ?

പ്രളയശേഷം വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങാം.

പ്രളയത്തിനുശേഷം വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കുന്നു.

മഹാപ്രളയത്തിലെ മോഷ്ടാക്കൾ

ലൈഫ് ജാക്കറ്റില്ല, കുടയില്ല, ഉടുപ്പുപോലുമില്ലാതെ അര്‍ദ്ധനഗ്നരായി വന്നു. എല്ലാമുള്ളവരെ കരയിലെത്തിച്ചു, ജീവന്‍ രക്ഷിച്ചു. ആരോടും പറയാതെ, ഒന്നും എടുക്കാതെ തിരിച്ചുപോയെന്നാണോ വിചാരം? ഞങ്ങടെ മനസ്സുണ്ടല്ലോ അത് നിങ്ങൾ കട്ടോണ്ട് പോയി കൊണ്ടോയ്ക്കോ, അത് നിങ്ങ

വെള്ളപ്പൊക്കം – കുടിവെള്ളം കിട്ടാതെ വന്നാൽ എന്ത് ചെയ്യണം?

മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ദുരിതം തീർന്നാലും തീരാത്തതായി ഒന്നുണ്ടാകും – ശുദ്ധമായ കുടിവെള്ളം, അപ്പോൾ കുടിവെള്ളത്തിനായി എന്തുചെയ്യും?

വെള്ളപ്പൊക്കത്തിൽ ശ്രദ്ധിക്കേണ്ടത്

നമ്മളിൽ പലർക്കും മുമ്പ് പരിചയമില്ലാത്ത നിലയിലുള്ള പ്രകൃതിദുരന്തമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വെള്ളപ്പൊക്കം ഏതാണ്ടെല്ലായിടത്തും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു, അഥവാ നാമെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇത്തരം ഒരവസരത്തിൽ എന്തെല്ലാം കരുതലുകളാണ് നാം കൈക്കൊള്ളേണ്ടത്?

നിങ്ങളുടെ ‘കൂടെ’ ആരുണ്ട്?

മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള മനഃശാസ്ത്രസിനിമകളില്‍ എന്തുകൊണ്ടും വ്യത്യസ്തമായ ഒന്നാണ് അഞ്ജലി മേനോന്റെ കൂടെ. മനശാസ്ത്ര സിനിമ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് വരുന്നത് മണിച്ചിത്രത്താഴുപോലെ മനോരോഗം പ്രമേയമാക്കിയ സിനിമകളോ, അല്ലങ്കില്‍ കുറ്റാന്വേഷണം പ്രമേയമാക്കിയ സിനിമകളോ ആണ്. എന്നാല്‍ കൂടെ ഒരു കുടുംബ പശ്ചാത്തലത്തില്‍ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന ഒരു സിനിമയാണ്.

1 2 3 4