“ആളെക്കൊല്ലുന്ന വാക്സിൻ; പത്ത് വർഷത്തിൽ ആകെ മരണം 10612!”
നാരദ ന്യൂസ് പോര്‍ട്ടലില്‍ മാര്‍ച്ച് 15ന് വന്ന വാര്‍ത്തയുടെ തലക്കെട്ടാണ്. വാക്സിന് നല്കിയ ശേഷം ഉടന്‍ ഉണ്ടായതും, വാക്സിന്റെ പ്രതിപ്രവര്‍ത്തനം മൂലവും ഉണ്ടായ മരണങ്ങളാണോ ഇത്? അതായത് ഇന്ത്യാ മഹാരാജ്യത്ത് വാക്സിന് നല്‍കുന്നതിലൂടെ പ്രതിദിനം രണ്ടോ മൂന്നോ ശിശുമരണം നടക്കുന്നുണ്ടോ?
കയ്യില്‍ പണമില്ലങ്കിലും വിശക്കുന്നവന്റെ വയര്‍ നിറയ്ക്കുന്നൊരു ഹോട്ടല്‍ കേരളത്തില്‍ തുറന്നിരിക്കുകയാണ്. ദേശീയ പാതയോരത്ത് ആലപ്പുഴ-ചേര്‍ത്തല റൂട്ടില്‍ പാതിരപ്പള്ളിക്കു സമീപമാണ് ഈ ജനകീയ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. വിശക്കുന്നവർക്ക് ഇവിടെ വന്നാൽ ഊണു ലഭിക്കും. കൈകഴുകി മടങ്ങുമ്പോള്‍ ബില്ലോ കാഷ്യറോ നിങ്ങളെ കാത്തിരിപ്പുണ്ടാവില്ല. ഓരോരുത്തരുടെയും മനസ്സാക്ഷിയാണ് ഇവിടുത്തെ കാഷ്യര്‍.
സ്കൂള്‍ കാലംമുതല്‍ നമ്മെ ഏറ്റവും ബുദ്ധിമുട്ടിച്ച വിഷയം കണക്ക്. അതില്‍ തന്നെ ഇതുവരെ മനസ്സിലാകാഞ്ഞ സംഗതികളാണ് Sin θ, Cos θ, Tan θ. എന്താണ് ഈ θ? ഇതുകൊണ്ട് ഇന്നുവരെ ജീവിതത്തില്‍ ആര്‍ക്കെങ്കിലും ഒരു ഗുണം ഉണ്ടായിട്ടുണ്ടോ? ഇതിന്റെ പേരില്‍ എത്രയെത്ര പീഡനങ്ങളാണ് നമ്മള് അനുഭവിച്ചത്? ………. ത്രികോണമിതി സങ്കല്‍പ്പങ്ങളെ ലളിതമായ ഭാഷയില്‍ മനസ്സിലാക്കാനുള്ള ഒരു ശ്രമം
150 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സൂപ്പര്‍ ബ്ലൂ-മൂണ്‍ ചന്ദ്രഗ്രഹണം കണ്ടതിനെ പറ്റിയും പൂര്‍ണ ചന്ദ്രഗ്രഹണ സമയത്തുണ്ടാകുന്ന രക്തചന്ദ്രന്‍ എന്ന പ്രതിഭാസത്തെയും പറ്റിയുള്ള കുറിപ്പ്.
യുവാക്കളെയും കുട്ടികളെയും ഉന്മാദത്തിലാക്കി നടത്തുന്ന ശൂലംകുത്ത് പോലെയുള്ള പ്രാകൃതമായ ആചാരങ്ങള്‍ ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
2018ലെ ആദ്യ ചന്ദ്രഗ്രഹണം ജനുവരി 31ന് ആണ്. ഇത് ഒരു സാധാരണ ചന്ദ്രഗ്രഹണമല്ല, ഒരു സൂപ്പര്‍-ബ്ലൂമൂണ്‍ പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ്! കൂടുതല്‍ വായിക്കാം …
അതിശക്തമായ രാസവിസ്ലേഷണ ശേഷികൊണ്ട് ശാസ്ത്രലോകത്തെ ശ്രദ്ധേയമായ ഒരു രാസവസ്തുവാണ് ഡൈ-ഹൈഡ്രജൻ മോണോക്സൈഡ് അഥവാ DHMO. അതിന്റെ മാരകമായ പ്രഹരശേഷിമൂലം “അദൃശ്യനായ കൊലയാളി”എന്ന് വിളിക്കപ്പെടുന്നു. DHMO നിരോധിക്കണം എന്ന കാമ്പയിന് ലോകത്ത് ശക്തമാണ്. എന്നിട്ടും അറിഞ്ഞോ അറിയാതെയോ നാം നിത്യവും ഇത് കൈകാര്യ ചെയ്യുന്നു. എന്താണ് DHMO?