ഉപനാമം: കേരളത്തിന്റെ സൈന്യം

മഹാപ്രളയത്തിലെ മോഷ്ടാക്കൾ

ലൈഫ് ജാക്കറ്റില്ല, കുടയില്ല, ഉടുപ്പുപോലുമില്ലാതെ അര്‍ദ്ധനഗ്നരായി വന്നു. എല്ലാമുള്ളവരെ കരയിലെത്തിച്ചു, ജീവന്‍ രക്ഷിച്ചു. ആരോടും പറയാതെ, ഒന്നും എടുക്കാതെ തിരിച്ചുപോയെന്നാണോ വിചാരം? ഞങ്ങടെ മനസ്സുണ്ടല്ലോ അത് നിങ്ങൾ കട്ടോണ്ട് പോയി കൊണ്ടോയ്ക്കോ, അത് നിങ്ങ എടുത്തോ.