ഹിമാലയത്തിലെ ചെട്ടിപ്പൂവ്

ശരിക്കും ഇത് ഒരുതരം ചെട്ടിപ്പൂവുതന്നെയാണ്. ഇംഗ്ലീഷിൽ Marsh Marigold എന്നാണ് വിളിക്കുന്നത്. വേണമെങ്കിൽ നമുക്ക് കുളച്ചെട്ടി എന്നോ മറ്റോ വിളിക്കാം. ഇത് പലനിറത്തിൽ കാണാറുണ്ട്. മഞ്ഞനിറത്തിലുള്ളവയാണ് കൂടുതലും. 2000 മുതൽ 3500 വരെ മീറ്റർ ഉയരത്തിൽ പടിഞ്ഞാറൻ ഹിമാലയത്തിലും പിന്നെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ മലനിരകളിലും മാത്രം കാണപ്പെടുന്നവയാണ് ഈ വെള്ള പൂക്കളോടുകൂടി ചെടികൾ.