സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും ഒരു സ്ഥാനത്ത് ഒത്തുചേരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. വിദ്യാർത്ഥികൾക്കും അക്കാദമിക് സമൂഹത്തിനും ഉപയോഗിക്കാൻ പാകത്തിൽ സ്വതന്ത്ര പകർപ്പവകാശപ്രകാരം തയ്യാറാക്കിയതാണ് ഈ രേഖാ ചിത്രങ്ങൾ. വിക്കി മീഡിയ കോമൺസ് ഈ ചിത്രങ്ങളെ ഗുണമേന്മയുള്ള ചിത്രങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്.

