മൊബൈൽ ഫോൺ റേഡിയേഷനും തളരുന്ന ശരീരവും …

ഈ വീഡിയോ എനിക്ക് ഷെയ‍ർചെയ്യപ്പെട്ട് കിട്ടിയതാണ്. പലരും ചോദിച്ചത് ഇത് എങ്ങനെ സംഭവിക്കുന്നു എന്നാണ്. അതായത് ഇതു സംഭവിക്കും എന്നുതന്നെ എറെപ്പേരും വിശ്വസിക്കുന്നു. അതിന്റെ കാരണം മാത്രം അറിഞ്ഞാൽ മതി. അത്ഭുതത്തോടുതന്നെയാണ് ഞാനും വീഡിയോ കണ്ടത്.

ആളെക്കൊല്ലുന്ന വാക്സിൻ; പത്ത് വർഷത്തിൽ ആകെ മരണം 10612! നിങ്ങള്‍ ഞെട്ടിയോ?

“ആളെക്കൊല്ലുന്ന വാക്സിൻ; പത്ത് വർഷത്തിൽ ആകെ മരണം 10612!”
നാരദ ന്യൂസ് പോര്‍ട്ടലില്‍ മാര്‍ച്ച് 15ന് വന്ന വാര്‍ത്തയുടെ തലക്കെട്ടാണ്. വാക്സിന്‍ നല്‍കിയ ശേഷം ഉടന്‍ ഉണ്ടായതും, വാക്സിന്റെ പ്രതിപ്രവര്‍ത്തനം മൂലവും ഉണ്ടായ മരണങ്ങളാണോ ഇത്? അതായത് ഇന്ത്യാ മഹാരാജ്യത്ത് വാക്സിന്‍ നല്‍കുന്നതിലൂടെ പ്രതിദിനം രണ്ടോ മൂന്നോ ശിശുമരണം നടക്കുന്നുണ്ടോ?