പ്രളയശേഷം വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങാം.

പ്രളയത്തിനുശേഷം വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കുന്നു.

വെള്ളപ്പൊക്കത്തിൽ ശ്രദ്ധിക്കേണ്ടത്

നമ്മളിൽ പലർക്കും മുമ്പ് പരിചയമില്ലാത്ത നിലയിലുള്ള പ്രകൃതിദുരന്തമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വെള്ളപ്പൊക്കം ഏതാണ്ടെല്ലായിടത്തും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു, അഥവാ നാമെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇത്തരം ഒരവസരത്തിൽ എന്തെല്ലാം കരുതലുകളാണ് നാം കൈക്കൊള്ളേണ്ടത്?