ജീന്‍വാല്‍ജീനും ഉപ്പ് തിന്ന കൂട്ടുകാരനും പിന്നെ ജനകീയ ഭക്ഷണശാലയും …
കയ്യില്‍ പണമില്ലങ്കിലും വിശക്കുന്നവന്റെ വയര്‍ നിറയ്ക്കുന്നൊരു ഹോട്ടല്‍ കേരളത്തില്‍ തുറന്നിരിക്കുകയാണ്. ദേശീയ പാതയോരത്ത് ആലപ്പുഴ-ചേര്‍ത്തല റൂട്ടില്‍ പാതിരപ്പള്ളിക്കു സമീപമാണ് ഈ ജനകീയ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. വിശക്കുന്നവർക്ക് ഇവിടെ വന്നാൽ ഊണു ലഭിക്കും. കൈകഴുകി മടങ്ങുമ്പോള്‍ ബില്ലോ കാഷ്യറോ നിങ്ങളെ കാത്തിരിപ്പുണ്ടാവില്ല. ഓരോരുത്തരുടെയും മനസ്സാക്ഷിയാണ് ഇവിടുത്തെ കാഷ്യര്‍.