വാനനിരീക്ഷണം വിജ്ഞാനപ്രദമായ ഒരു ഉല്ലാസമാണ്. ഡിസംബര്‍-ജനുവരി മാസങ്ങള്‍ വാനനിരീക്ഷണം തുടങ്ങുന്നതിനു നല്ല സമയമാണ്. നമുക്കു പ്രയാസം കൂടാതെ തിരിച്ചറിയാൻ കഴിയുന്നതും പേരുകൊണ്ട് പരിചിതവുമായ നിരവധി ആകാശവസ്തുക്കളെ ഈ സമയത്ത് സന്ധ്യാകാശത്തു കാണാൻ കഴിയും.
Continue reading വഴികാട്ടാനൊരു വേട്ടക്കാരന് മാനത്തങ്ങനെ നില്പുണ്ട്Tag Archives: astronomy
നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണം – ജൂലൈ 27,28 തീയതികളില്‍
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ജൂലൈ മാസം 27,28 തീയതികളിലാണ്. ഇന്ത്യയുള്‍പ്പെടുന്ന കിഴക്കന്‍ രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമാകുക.
പൂര്‍ണ്ണഗ്രഹണ സമയത്ത് ചുവപ്പ് നിറത്തില്‍ കാണപ്പെടുന്ന ചന്ദ്രന്
ഏകദേശം ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ചന്ദ്രഗ്രഹണം രാത്രി 10.44നാണ് ഇന്ത്യയില്‍ ആരംഭിക്കുക. ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന് കടന്നുപോകുന്നതുമാലമാണ് ചന്ദ്രഗ്രഹണം അനുഭവപ്പെടുന്നത്. പൂര്‍ണ്ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രമുഖം ഇളം ചുവപ്പ് നിറത്തില്‍ ദൃശ്യമാകുന്നതിനാല്‍ ഇതിനെ രക്തചന്ദ്രന്‍ എന്നും വിളിക്കുന്നു.
ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് എങ്ങനെ?
പൗര്ണമിയില് മാത്രം അനുഭവപ്പെടുന്ന പ്രതിഭാസമാണ് ചന്ദ്രഗ്രഹണം. പൗര്‍ണമി ദിവസം ഭൂമി ഇടയിലും സൂര്യന്, ചന്ദ്രന് എന്നിവ ഇരുവശങ്ങളിലുമായി ഏകദേശം നേര്‍രേഖയില്‍ വരുന്നു. എന്നാല്‍ എപ്പോഴെങ്കിലും ഇവ മൂന്നും കൃത്യം നേര് രേഖയില്‍ വന്നാല്‍, ചന്ദ്രനില്‍ പതിയ്ക്കേണ്ട സൂര്യ പ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രന് ഭൂമിയുടെ നിഴലിലാവുകയും ചെയ്യുന്നു. ഇങ്ങനെയാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. എല്ലാ പൗര്ണമിയിലും ചന്ദ്രഗ്രഹണം ഉണ്ടാകാത്തിനു കാരണം ഭൂമി, സൂര്യന്, ചന്ദ്രന് ഇവ കൃത്യം നേര് രേഖയില്‍ വരാത്തതാണ്. അപ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കാതെ അല്പം മാറിയാകും പതിക്കുക.
2018 ചന്ദ്രഗ്രഹണത്തിന്റെ ചലിതചിത്രീകരണം – By Tomruen [CC BY-SA 4.0 (https://creativecommons.org/licenses/by-sa/4.0)%5D, from Wikimedia Commons
നക്ഷത്രനിരീക്ഷകര്‍ക്ക് അന്നേദിവസം ഗ്രഹണ സമയത്തുതന്നെ അധിക വലിപ്പത്തിലും അധിക പ്രഭയിലും ചൊവ്വയെയും നിരീക്ഷിക്കാം എന്ന സൗകര്യവുമുണ്ട്. ഈ സമയത്ത് ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തുകൂടിയാണ് കടന്നുപോകുന്നത്.
രക്തചന്ദ്രന്‍ (Blood Moon)
ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണമായും മറയ്ക്കുമ്പോഴാണല്ലോ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഉണ്ടാവുക. അപ്പോള്‍ ചന്ദ്രമുഖം പൂര്‍ണ്ണമായും അദൃശ്യമാവുകയാണ് വേണ്ടത്. എന്നാല്‍ സംഭവിക്കുന്നത് തികച്ചും മറ്റൊന്നാണ്. ഭൂമിയുടെ നിഴലില്‍ പൂര്‍ണ്ണമായും പ്രവേശിക്കുന്ന ചന്ദ്രന് മങ്ങിയ ചുവപ്പ് നിറത്തില്‍ ദൃശ്യമാകും. ഏതാണ്ട് സന്ധ്യാകാശത്തിലെ സൂര്യനെ പോലെ. ഇതിനെയാണ് രക്തചന്ദ്രന്‍ (Blood Moon) എന്ന് വിളിക്കുന്നത്. ചുവപ്പ് ചന്ദ്രന് (Red Moon), ചെമ്പന്‍ ചന്ദ്രന് (Copper Moon) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഭൂമിയുടെ അന്തരീക്ഷമാണ് ഇത്തരം ഒരു കാഴ്ചയ്ക്ക് കാരണം.
ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണമായും മറയ്ക്കുമ്പോഴാണല്ലോ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഉണ്ടാവുക. അപ്പോള്‍ ചന്ദ്രമുഖം പൂര്‍ണ്ണമായും അദൃശ്യമാവുകയാണ് വേണ്ടത്. എന്നാല്‍ സംഭവിക്കുന്നത് തികച്ചും മറ്റൊന്നാണ്. ഭൂമിയുടെ നിഴലില്‍ പൂര്‍ണ്ണമായും പ്രവേശിക്കുന്ന ചന്ദ്രന് മങ്ങിയ ചുവപ്പ് നിറത്തില്‍ ദൃശ്യമാകും. ഏതാണ്ട് സന്ധ്യാകാശത്തിലെ സൂര്യനെ പോലെ. ഇതിനെയാണ് രക്തചന്ദ്രന്‍ (Blood Moon) എന്ന് വിളിക്കുന്നത്. ചുവപ്പ് ചന്ദ്രന് (Red Moon), ചെമ്പന്‍ ചന്ദ്രന് (Copper Moon) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഭൂമിയുടെ അന്തരീക്ഷമാണ് ഇത്തരം ഒരു കാഴ്ചയ്ക്ക് കാരണം.
ഭൂമിയുടെ അന്തരീക്ഷത്തില്‍ കൂടി കടന്നുപോകുന്ന സൂര്യപ്രകാശത്തിന്റെ കുറച്ചുഭാഗം അപവര്‍ത്തനത്തിനും വിസരണത്തിനും വിധേയമായി ഭൂമിയുടെ നിഴല്‍ ഭാഗത്തേയ്ക്ക് വളഞ്ഞ് ചന്ദ്രനില്‍ പതിയ്ക്കുന്നു. ഈ പ്രകാശ രശ്മികള്‍ അവിടെ നിന്നും പ്രതിഫലിച്ച് വീണ്ടും ഭൂമിയില്‍ പതിയ്ക്കുമ്പോള്‍ ചന്ദ്രമുഖം നമുക്ക് ദൃശ്യമാകുന്നു. എന്നാല്‍ ദൃശ്യപ്രകാശത്തിലെ തരംഗദൈര്‍ഘ്യം കുറഞ്ഞ വര്‍ണ്ണങ്ങളായ വയലറ്റ്, നീല, പച്ച നിറങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും വിസരണത്തിന് വിധേയമായി ഭൂമിയില്‍ നിന്ന് ചന്ദ്രനിൽ പതിക്കാതെ പോകുന്നു. അതു കൊണ്ട് ആ നിറങ്ങൾ തിരികെ എത്തുന്നില്ല. തരംഗ ദൈര്‍ഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് നിറങ്ങള്‍ മാത്രം ചന്ദ്രനില്‍ നിന്നും പ്രതിഫലിച്ച് നമ്മുടെ കണ്ണുകളില്‍ എത്തുമ്പോള്‍ ചുവന്ന നിറത്തിലുള്ള ചന്ദ്രനെ നാം കാണുന്നു. അതായത് പൂര്‍ണ്ണ ചന്ദ്രഗ്രഹണ സമയത്ത് പൂര്‍ണ്ണമായും അദൃശ്യമാകുന്നതിന് പകരം ചന്ദ്രന് മങ്ങിയ ചുവപ്പ് നിറത്തില്‍ ദൃശ്യമാവുകയാണ് ചെയ്യുക. ഭാഗീക ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ പ്രഭമൂലം നമുക്ക് ചന്ദ്രന്റെ ഇരുണ്ട ഭാഗം ഇപ്രകാരം കാണാന്‍ കഴിയില്ല.
കേരളത്തിലെ സമയക്രമം
കേരളത്തില്‍ 27ന് രാത്രി 11 മണിയോടെ ചന്ദ്രന് ഭൂമിയുടെ ഭാഗിക നിഴല്‍ പ്രദേശത്തേക്ക് കടക്കുന്നതായി നിരീക്ഷിക്കാം. അര്‍ദ്ധരാത്രി 12.05-ഓടെ ഭാഗിക ഗ്രഹണം ആരംഭിക്കും. 28 ന് പുലര്‍ച്ചെ 1 മണിയോടെ ചന്ദ്രന് പൂര്‍ണ്ണമായി ഭൂമിയുടെ നിഴലിലാകും. പൂര്‍ണ്ണ ഗ്രഹണം സംഭവിക്കും. പുലര്‍ച്ചെ 2.45 വരെ ഈ നില തുടരും. പിന്നീട് ചന്ദ്രന് ഭാഗിക നിഴല്‍ പ്രദേശത്തേക്ക് പ്രവേശിക്കുകയം 3.45ഓടെ ഗ്രഹണത്തില്‍ നിന്നും പൂര്‍ണ്ണമായും പുറത്ത് വരികയും ചെയ്യും.
ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് സുരക്ഷിതമാണോ?
നഗ്നനേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണ്. ചന്ദ്രന് സ്വന്തമായി പ്രകാശം ഇല്ല എന്ന് അറിയാമല്ലോ. സൗരവികിരണം പ്രതിഫലിപ്പിക്കുകയാണ് ചന്ദ്രന് ചെയ്യുന്നത്. ചന്ദ്രനിൽ നിന്നുള്ള വെളിച്ചം വളരെ തീവ്രത കുറഞ്ഞതും നിര്‍ദ്ദോഷവുമാണ്. ഗ്രഹണ സമയത്ത് അതിന്റെ തീവ്രത വീണ്ടും കുറയുകയും ചെയ്യുന്നു. അതിനാൽ ചന്ദ്രഗ്രഹണം കാണുന്നതിന് യാതൊരു ദോഷവും ഇല്ല.
ഈ വര്‍ഷം സംഭവിക്കുന്ന രണ്ടാമത്തെ പൂര്‍ണ്ണചന്ദ്രഗ്രഹണമാണ് ജൂലൈയിലേത്. ആദ്യത്തേത് ജനുവരി 31ന് ആയിരുന്നു. അന്നത് ആഘോഷപൂര്‍വ്വമാണ് കേരള ജനത ഏറ്റെടുത്തത്. എന്തായാലും ഒരു ചന്ദ്രോത്സവം തന്നെ ഒരുക്കി കൗതുകകരമായ ഈ പ്രതിഭാസത്തെ നമുക്ക് വീണ്ടും അവിസ്മരണീയമാക്കാം.
2018 ലെ രക്തചന്ദ്ര ദര്‍ശനം
2018 ജനുവരി 31. സൂപ്പര്‍ ബ്ലൂ മൂണ്‍ ചന്ദ്രഗ്രഹണം. ചന്ദ്രന് രക്തചന്ദ്രനാകുന്ന അപൂര്‍വ്വമായ ആകാശക്കാഴ്ച. ദിവസങ്ങളുടെ കാത്തിരിപ്പ് തീരാന്‍ പോവുകയാണ്…
വൈകിട്ട് 6.30 മുതല്‍ ഞങ്ങള്‍ തിരുവനന്തപുരം വിഴിഞ്ഞം ഹാര്‍ബറിനടുത്ത് രക്തചന്ദ്രനെ പ്രതീക്ഷിച്ച് കാത്തുനിന്നു. ഞാന്‍ താമസിക്കുന്ന ക്വാട്ടേഴ്സിനടുത്ത് നിന്നും ഒരു കിലോ മീറ്റര്‍ മാറിയാണ് ഹാര്‍ബര്‍. ക്വാട്ടേഴിനടുത്ത് മരങ്ങളുടെ തടസ്സം കാരണം കിഴക്കേ ചക്രവാളം കാണാന്‍ കഴിയില്ല. ടെറസ്സില്‍ നിന്നാലും തുടക്കത്തിലെ ദൃശ്യങ്ങള്‍ നഷ്ടമാകും.
എന്റെ കൂടെ സുഹൃത്ത് ഇജാസ്, ഭാര്യ വിദ്യ, മക്കളായ കാളിന്ദിയും കാവേരിയും. പാറപ്പുറം പള്ളിയ്ക്ക് സമീപം പോര്‍ട്ടിന്റെ ബല്ലാര്‍ഡ് സ്ഥിതിചെയ്യുന്ന സ്ഥലം കടലിലേക്ക് തള്ളിനില്കുന്ന ഒരു മുനമ്പാണ്. അവിടെ നിന്ന് നോക്കിയാല്‍ കിഴക്കേ ചക്രവാളം കുറെയേറെ വ്യക്തമായി കാണാം.
ഞങ്ങളുടെ പ്രധാന ലക്ഷ്യം രക്തചന്ദ്രന്റെ ഫോട്ടോ എടുക്കുകയാണ്.
പക്ഷേ സന്ധ്യയായപ്പോള്‍ മുതല്‍ തന്നെ ചക്രവാളം മേഘാവൃതം … മാത്രമല്ല കിഴക്ക് രക്തചന്ദ്രനെ പോയിട്ട് തവിട്ട് ചന്ദ്രനെ പോലും കാണാനില്ല … പിന്നെയും കാത്തിരിപ്പ് … സമയം 7.10 … അല്പാല്പമായി രക്തചന്ദ്രന്‍ ദൃശ്യമായിതുടങ്ങി … പക്ഷേ വെളിച്ചം തീരെ കുറവ് …വളരെ മങ്ങി മങ്ങി … ഫോട്ടോ ഒന്നും ശരിയാി കിട്ടുന്നില്ല …
ഏഴേ മുക്കാലോടെ പൂര്‍ണ്ണ ഗ്രഹണം അവസാനിക്കും. അത് കഴിഞ്ഞാല്‍ പിന്നെ രക്തചന്ദ്രനെ കാണാന്‍ കഴിയില്ല. ചന്ദ്രന് ഭൂമിയുടെ നിഴലില്‍ നിന്നും അല്പാല്പമായി പുറത്ത് കടക്കാന്‍ തുടങ്ങുന്നതോടെ ചന്ദ്രന് പ്രകാശിതമായിതുടങ്ങും. അതോടെ ഗ്രഹണഭാഗത്തിന്റെ ചുവപ്പും കുറയും. ഹാര്‍ബറിനപ്പുറം വിഴിഞ്ഞം പട്ടണമാണ്. അവിടെനിന്നുള്ള പ്രകാശ മലിനീകരണവും വ്യക്തമായ കാഴ്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ടായിരുന്നു.
അങ്ങനെ ഞങ്ങള്‍ ക്വാട്ടേഴ്സിന്റെ ടെറസ്സില്‍ നിന്ന് ഗ്രഹണം കാണാന്‍ തിരുമാനിച്ച് തിരികെ വന്നു. അപ്പോഴേക്കും ടെറസ്സില്‍ നിന്നം കാണാവുന്ന ഉയരത്തില്‍ ചന്ദ്രന് എത്തിയിരുന്നു. ഭംഗിയായി രക്തചന്ദ്രനെ കാണാം. കുട്ടികള്‍ ബൈനോകുലറിലൂടെ കാഴ്ച കണ്ട് ആര്‍ത്ത് വിളിക്കുന്നുണ്ടായിരുന്നു.
ഞാന്‍ ക്യാമറയും ട്രൈപോഡും സെറ്റ് ചെയ്ത് കഴിഞ്ഞപ്പോഴേക്കും പക്ഷേ പൂര്‍ണ്ണ ഗ്രഹണം അവസാനിക്കാറായിരുന്നു. രക്തചന്ദ്രബിമബത്തിന്റെ താഴെ നിന്നും വെളിച്ചം ദൃശ്യമായിത്തുടങ്ങുന്നു.
പെട്ടന്ന് തന്നെ കുറച്ച് ക്ലിക്കുകള്‍ … വളരെ ക്ഷമ ആവശ്യമായ പണിയാണ്. ഒരു ചിത്രം മാത്രം അല്പം ഭംഗിയായി കിട്ടി. വളരെ വേഗം ചന്ദ്രന്റെ ചുവപ്പ് നഷ്ടമായി. മാത്രമല്ല, ചന്ദ്രബിംബത്തിന്റെ പ്രകാശ തീവ്രത കാരണം ഒന്നും തെളിയ൩തെയായി ….
എങ്കിലും അപൂര്‍വ്വമായ ഈ ആകാശക്കാഴ്ചക്ക് സാക്ഷിയാകാന്‍ കഴിഞ്ഞു.
2018 ജനുവരി 31 – പൂര്‍ണ്ണ ചന്ദ്രഗ്രഹണം
2018ലെ ആദ്യ ചന്ദ്രഗ്രഹണം ജനുവരി 31ന് ആണ്. ഇത് ഒരു സാധാരണ ചന്ദ്രഗ്രഹണമല്ല, ഒരു സൂപ്പര്‍-ബ്ലൂമൂണ്‍ പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ്!
എല്ലാ പൗര്ണമിയിലും സന്ധ്യയ്ക്ക് സൂര്യന് പടിഞ്ഞാറ് അസ്തമിക്കുന്നതോടൊപ്പം കിഴക്കേ ചക്രവാളത്തില്‍ നിറശോഭയോടെ പൂര്‍ണ ചന്ദ്രന് ഉദിച്ചുയരും. 2018 ജനുവരി 31ന് പൗര്‍ണമിയാണ്. അന്നേദിവസം ഉദിച്ചുവരുന്ന പൂര്‍ണ്ണ ചന്ദ്രനെ മറ്റെല്ലാ പൗര്ണമിയിലേയും പോലെ കാണാന്‍ കഴിയില്ല! കാരണം പൂര്‍ണ ഗ്രഹണത്തോടെയാകും ചന്ദ്രന് അന്നേദിവസം സന്ധ്യയ്ക്ക് ഉദിക്കുക.