
ലൈഫ് ജാക്കറ്റില്ല, കുടയില്ല,
ഉടുപ്പുപോലുമില്ലാതെ
അര്‍ദ്ധനഗ്നരായി വന്നു.
എല്ലാമുള്ളവരെ കരയിലെത്തിച്ചു,
ജീവന് രക്ഷിച്ചു.
ആരോടും പറയാതെ,
ഒന്നും എടുക്കാതെ
തിരിച്ചുപോയെന്നാണോ
വിചാരം?
ഞങ്ങടെ മനസ്സുണ്ടല്ലോ
അത് നിങ്ങൾ കട്ടോണ്ട് പോയി
കൊണ്ടോയ്ക്കോ,
അത് നിങ്ങ എടുത്തോ.